LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 10, 2026

സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റ്: കണ്ണൂർ പ്രസ് ക്ലബ്ബ് വീണ്ടും ജേതാക്കൾ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ്ബ് തുളസി ഭാസ്‌കരൻ സ്മാരക ആസ്റ്റർ മിമ്സ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. ഫൈനലിൽ കെ.യു.ഡബ്ള്യു.ജെയെ പരാജയപ്പെടുത്തി കണ്ണൂർ പ്രസ് ക്ലബ്ബ് വീണ്ടും കിരീടം നിലനിർത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിനാണ് മൂന്നാം സ്ഥാനം. വിജയികൾക്കുള്ള ട്രോഫി അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ സമ്മാനിച്ചു.

മികച്ച കളിക്കാരനുള്ള വിക്ടർ ജോസഫ് മെമ്മോറിയൽ അവാർഡ് ഷാജി പേരാവൂരിനും, ഓൾറൗണ്ട് മികവിന് ഷമീർ ഊർപള്ളിക്കും എം.എൽ.എ മെഡലുകളും പുരസ്‌കാരങ്ങളും നൽകി ആദരിച്ചു. കെ.യു.ഡബ്ള്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാതിഥിയായിരുന്നു. സമാപന ദിനത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജും സംഘവും യുവജന സംഘടനാ നേതാക്കളുമായി നടത്തിയ പ്രദർശന മത്സരം ഏറെ ശ്രദ്ധേയമായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപറമ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!