LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 8, 2026

കിഴക്കുമ്പാട്ടെ അജിത് ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണം: ആക്ഷൻ കമ്മിറ്റി

0
455e12e5-0546-4b06-82a8-f91552e7e039
Spread the love

വെള്ളൂർ: വെള്ളൂർ കിഴക്കുമ്പാട്ടെ ഒ. അജിത്ത് ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണ മെന്നും മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കിഴക്കുമ്പാട് വെച്ച് നടന്ന നാട്ടുകാരുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ബാബുവിന് മർദ്ദനമേൽക്കുകയും തുടർ ഭീഷണികൾ ഉണ്ടായതായും പറയപ്പെടുന്നു.
മെയ് 29 നാണ് അജിത്ത് ബാബുവിനെ മരണപ്പെട്ട നിലയിൽ കിഴക്കുമ്പാട് നാഗത്തിൻ മൂല അണക്കെട്ടിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ബാബുവിന്റെ മരണത്തോടെ അനാഥമായത് രണ്ട് കൊച്ചുകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന നിർധന കുടുംബമാണ്.
ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായ വരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മുൻ എം.എൽ എ സി കൃഷ്‌ണൻ, കെ.വി.സുധാകരൻ, നഗരസഭാ കൗൺസിലർ സി.ചന്ദ്രൻ മാസ്റ്റർ, എം നാരായണൻ, കെ വി ഭാസ്കരൻ, എം സുബീഷ്, ഇ നന്ദകുമാർ, പി പ്രശാന്തൻ, കീനേരി ഭാസ്കരൻ, ടി പി സാജൻ, പി പി സുധാകരൻ, ഷിജു കെ എന്നിവർ സംസാരിച്ചു.
വർഡ് കൗൺസിലർ സി ചന്ദ്രൻ മാസ്റ്റർ ചെയർമാനും
എൻ. രാജേഷ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!