ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്

Screenshot
മലപ്പുറം: ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) വ്യാപക പരിശോധന. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കാസർകോട് ജില്ലയിലെ കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ അഞ്ചുവർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ എൻ.ഐ.എ കണ്ടെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്വാറിയിലേക്കെന്ന് കരുതിയ ഒരു ലോറിയിൽ ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ മുക്കം സ്വദേശികളായ പ്രതികളെ അന്വേഷണസംഘം പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ പിടിയിലായ ഈ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ എൻ.ഐ.എയുടെ റെയ്ഡ് നടക്കുന്നത്. കേസിലെ ഒരു പ്രതിയുടെ ഭാര്യവീട് സ്ഥിതിചെയ്യുന്ന വണ്ടൂരിൽ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.







