November 10, 2025

അലക്ഷ്യമായ മാലിന്യ നിക്ഷേപത്തിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

116bd9e6-1b9f-49c4-a98c-6c59d6db5ad6-1.jpg

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിറക്കൽ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായ മാലിന്യ നിക്ഷേപത്തിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുളം നെക്സ്മ കെയർ ക്ലിനിക്ക്,പ്രൈം പിക്സ് സൂപ്പർമാർക്കറ്റ് എന്നിവയ്ക്ക് 2500 രൂപ വീതവും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലുള്ള കണ്ണവം റസ്റ്റോറന്റിന് ആയിരം രൂപയും ,അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ ഉടമസ്ഥരായ ഞാലിൽ ജുമാ മസ്ജിദ് കമ്മിറ്റിക്ക് 2500 രൂപയും ആണ് പിഴ ചുമത്തിയത്.മാലിന്യം വീണ്ടെടുത്ത് അതാത് സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ സംസ്കരിക്കു ന്നതിന് സ്ക്വാഡ് നിർദ്ദേശം നൽകി. സമീർ കെ പി, അജയകുമാർ കെ ആർ, ശരീക്കുൽ അൻസാർ, സനിത, ജിഷാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger