December 4, 2025

ഐ.എൻ.എൽ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു

ce0812f9-8066-4020-8550-e385e9a7bb7b-1.jpg

കണ്ണൂർ :നേരിന്റെ വഴിയിൽ നെഞ്ചുറപ്പോടെ ഐ എൻ എൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.
കണ്ണൂർ റോയൽ ഓമേഴ്‌സലിൽ ചേർന്ന ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു.
ജില്ല റിട്ടേണിംഗ് ഓഫിസർ മൊയ്‌ദീൻകുഞ്ഞി കളനാട് മെമ്പർഷിപ്പ് ക്യാമ്പയിൻ വിശദീകരിച്ചു.
ജില്ല പ്രസിഡന്റ് വി പി മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ
സിറാജ് തയ്യിൽ, ഇക്ബാൽ പോപ്പുലർ, ഇബ്രാഹിം കല്ലെയ്ക്കൽ, മൂസ സിറ്റി, റഫീഖ് പാപ്പിനിശേരി, സമീർ മമ്മുട്ടി, അഫ്സൽ, വാഹിദ കൂത്ത്പറമ്പ, റുക്‌സാന
തലശ്ശേരി, വഹാബ് കണ്ണാടി പറമ്പ്, സ്വാലിഹ് മട്ടന്നൂർ,
സക്കരിയ കമ്പിൽ, മുസ്തഫ തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി സ്വാഗതവും അസ്‌ലം പിലാക്കിൽ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger