പോലീസിനെ ആക്രമിച്ച് മണൽ വാഹനവുമായി കടന്നുകളഞ്ഞ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

പയ്യന്നൂർ.മണൽ വാഹനം പിടികൂടിയ പോലീസിനെ ആക്രമിച്ച് വാഹനവുമായി കടന്നുകളഞ്ഞ കേസിൽ രണ്ടു പേർ പിടിയിൽ.രാമന്തളി പാലക്കോട് സ്വദേശികളായ ടി.പി. ഫവാസ് (34), എം.ടി.ഷെരീഫ്(35) എന്നിവരെയാണ്പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെ കൊറ്റി റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം.മണൽ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ.കെ.ദിലീപും സംഘവും
കെ. എൽ. 12.എൻ.7063 നമ്പർ വാഹനം തടഞ്ഞുവെച്ചപ്പോൾ
ബൈക്കിലെത്തിയ ഒന്നാം പ്രതിയും വാഹനത്തിലുണ്ടായിരുന്നവരും പോലീസ് സംഘത്തെതള്ളിമാറ്റി വാഹനം കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞ എസ് ഐ യുടെ വലതുകൈ പിടിച്ച് വാഹനത്തിൻ്റെ ഡോറിന് ബലമായി ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പ്രതികൾ വാഹനവുമായി കടന്നു കളയുകയും ചെയ്തു. കേസെടുത്ത പോലീസ് ഇന്നലെ രാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു.കേസിൽ ഇനിഒരാൾ കൂടി പിടിയിലാകാനുണ്ട്.