LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

വെങ്ങര മുട്ടം റെയിൽവേ ഗേറ്റ് ഓട്ടോ ഇടിച്ച് തകർന്നു

164c8a28-9530-485e-af0e-fe39684582be-1.jpg
Spread the love

പഴയങ്ങാടി : വെങ്ങര മുട്ടം റെയിൽവേ ഗേറ്റ് ഓട്ടോ ഇടിച്ച് തകർന്നു. ഞായറാഴ്ച വൈകീട്ട് 7.05 ഓടെയാണ് സംഭവം. ചരക്കുവണ്ടി കടന്നുപോകാനായി ഗേറ്റ് താഴ്ത്തിക്കൊണ്ടിരിക്കെ വെങ്ങര ഭാഗത്തുനിന്ന് അമിതവേഗത്തിൽ ഗേറ്റ് കടക്കാൻ ശ്രമിച്ച ഒാട്ടോ ഗേറ്റിന്റെ ബൂം ഇടിച്ചുതകർക്കുകയായിരുന്നു. ഇതോടെ ഗേറ്റ് പ്രവർത്തനരഹിതമായി. അർധരാത്രിയോടെ ശരിയാക്കി.

താത്കാലികമായി ഉപയോഗിക്കുന്ന ഗേറ്റും ചങ്ങലയും ഉപയോഗിച്ച് ഗേറ്റ് അടച്ചിട്ടു. ഗേറ്റ് തകർന്നതോടെ പഴയങ്ങാടിയിലേക്കും മുട്ടം പാലക്കോട് ഭാഗത്തേക്കും മൂലക്കിൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം പൂണമായും തടസ്സപ്പെട്ടു. ഈ മാസം മുട്ടം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്കപ്പ് വാൻ കൊളുത്തി വെങ്ങര ഭാഗത്തെ ഗേറ്റിന് തകരാർ സംഭവിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!