കണ്ണൂർ കോർപറേഷൻ മേയർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മട്ടന്നൂർ: കണ്ണൂർ കോർപറേഷൻ മേയർ മുസ്‍ലീഹ് മഠത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് കോർപറേഷൻ കൗൺസിലർ കെ.പി. അബ്ദുൽ റസാക്കിനൊപ്പം അദ്ദേഹം ക്യാമ്പിലെത്തിയത്. ക്യാമ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളും നോക്കിക്കണ്ട അദ്ദേഹം ഹാജിമാരെയും സന്ദർശിച്ചു സുഖവിവരങ്ങളും ചോദിച്ചറിഞ്ഞു. ഹാജിമാർക്ക് ഹജ്ജിന്റെ സന്ദേശവും നൽകി എല്ലാവിധ സുഖ യാത്രകളും നേർന്നാണ് ക്യാമ്പിൽനിന്ന് അദ്ദേഹം തിരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോഓഡിനേറ്റർമാരായ നിസാർ അതിരകം, സി.കെ. സുബൈർഹാജി, ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ഹജ്ജ് ട്രെയിനർ ഹാരിസ് ഹാജി, സംഘാടക സമിതി സമിതി അംഗം ഇ.പി. ഷംസുദ്ദീൻ എന്നിവർ ചേർന്ന് മേയറെ സ്വീകരിച്ചു.