LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

കണ്ണൂർ കോർപറേഷൻ മേയർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

img_7966-1.jpg
Spread the love


മട്ടന്നൂർ: കണ്ണൂർ കോർപറേഷൻ മേയർ മുസ്‍ലീഹ് മഠത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് കോർപറേഷൻ കൗൺസിലർ കെ.പി. അബ്ദുൽ റസാക്കിനൊപ്പം അദ്ദേഹം ക്യാമ്പിലെത്തിയത്. ക്യാമ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളും നോക്കിക്കണ്ട അദ്ദേഹം ഹാജിമാരെയും സന്ദർശിച്ചു സുഖവിവരങ്ങളും ചോദിച്ചറിഞ്ഞു. ഹാജിമാർക്ക് ഹജ്ജിന്റെ സന്ദേശവും നൽകി എല്ലാവിധ സുഖ യാത്രകളും നേർന്നാണ് ക്യാമ്പിൽനിന്ന് അദ്ദേഹം തിരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോഓഡിനേറ്റർമാരായ നിസാർ അതിരകം, സി.കെ. സുബൈർഹാജി, ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ഹജ്ജ് ട്രെയിനർ ഹാരിസ് ഹാജി, സംഘാടക സമിതി സമിതി അംഗം ഇ.പി. ഷംസുദ്ദീൻ എന്നിവർ ചേർന്ന് മേയറെ സ്വീകരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!