ചീട്ടുകളി അഞ്ചുപേർ പിടിയിൽ

പിണറായി: പണം വെച്ച് ചീട്ടുകളിഅഞ്ചുപേരെ പോലീസ് പിടികൂടി. കോട്ടയം മലബാർ സ്വദേശി സി.എൻ. ഷക്കീർ (41), മാങ്ങാട്ടിടം സ്വദേശി പി.പി ഹമീദ് (59), കോട്ടയം മലബാറിലെ പി പി റംഷാദ് (32), മക്രേരി ബാവോട് സ്വദേശി പി നിഖിൽ (39), പിലാക്കൂൽ ടെമ്പിൾ ഗെയിറ്റിന് സമീപത്തെ പി.കെ നജാസ് (30) എന്നിവരെയാണ് എസ്.ഐ. ബി.എസ്.ബാവിഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10. 30 മണിയോടെ പാതിരിയാട് തിരുമംഗലം കാവിന് സമീപം ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും7550 രൂപയും പോലീസ് കണ്ടെടുത്തു