മാധ്യമപ്രവര്‍ത്തകനെ ബസ് ജീവനക്കാർ മര്‍ദ്ദിച്ചു

പഴയങ്ങാടി: സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാരുടെ കയ്യാങ്കളിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ബസ് ജീവനക്കാർ മര്‍ദ്ദിച്ചു. പഴയങ്ങാടിയിലെ മാധ്യമപ്രവര്‍ത്തകൻ മൊട്ടാമ്പ്രത്തെ എം.ടി.നാസറിനെയാണ് ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇന്നലെ വൈകുന്നേരം 6:15 നായിരുന്നു സംഭവം. സമയക്രമത്തെ ചൊല്ലിരണ്ട് ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം മൊബൈലിൽ പകര്‍ത്തുകയായിരുന്ന നാസറിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ദൃശ്യം പകര്‍ത്തിയ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ എം.ടി.നാസര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.