January 21, 2026

അഖില കേരള അണ്ടർ13 ബേബി ലീഗ് തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിജേതാക്കൾ

img_5343.jpg

തൃക്കരിപ്പൂർ :തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽവെച്ച്
നടന്ന അഖില കേരള അണ്ടർ13 ടൂർണ്ണമെന്റിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി ജേതാക്കളായി. കേരളത്തിലെ പ്രമുഖ റസിഡൻഷ്യൽ അക്കാദമികൾ മത്സരിച്ച ടൂർണ്ണമെന്റിൽ പാലക്കാട് ഐഫ അക്കാദമിയെ എതിരില്ലാത്ത മൂന്ന് ഗോളിനും, തൃശ്ശൂർപറപ്പൂർ എഫ്.സിയെ ടൈബ്രേക്കറിലും പരാജയപ്പെടുത്തി. ഫൈനലിൽ എത്തിയ ടി.എഫ്.എ കലാശക്കളിയിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തൃശൂർ റൗഡേർസ് അക്കാദമിയെ പരാജയപ്പെടുത്തിയാണ് വിജയികളായത്. ഫൈനൽ മത്സരത്തിൽ മെരേബ രണ്ട് ഗോളും ദേവശിശ്, നാഫിഹ് എന്നിവർ ഓരോ ഗോളും ടി.എഫ്.എക്ക് വേണ്ടി സ്കോർ ചെയ്തു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ടി.എഫ്.എ യിലെ മേരേബയെ തിരഞ്ഞെടുത്തു. വിജയികൾക്ക് റവന്യുവകുപ്പ് മന്ത്രി കെ.രാജൻ ട്രോഫികൾ സമ്മാനിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger