LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കാങ്കോലും പരിസരത്തും വ്യാപക മോട്ടോർ മോഷണം

img_0774.jpg
Spread the love

കാങ്കോൽ : നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ വിലസുന്നു .കാങ്കോൽ, കുണ്ടയം ക്കൊവ്വൽ , വലിയചാൽ , കാളീ ശ്വരം ഭാഗങ്ങളിൽ പരക്കെ കുടിവെള്ള മോട്ടോറുകളും കാർഷികാവശ്യത്തിനുള്ള മോട്ടോറുകളും വ്യാപകമായി മോഷണം പോയി.
കഴിഞ്ഞ ദിവസം രാത്രി വലിയചാൽ റോഡിലുള്ള കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടു പറമ്പിൽ നിന്ന് കുടി വെള്ളമായും കൃഷി ആവശ്യത്തിനുമായി ഉപയോഗിക്കുന്ന കുഴൽ കിണറിലെ
ഒന്നര എച്ച്പി മോട്ടോറും കേബിളും പൈപ്പും ഉൾപ്പെടെ
മോഷണം പോയി.വീട്ടു ടമ എറണാകുളത്ത് പോയ സമയത്താണ് മോഷണം നടന്നത്.
കാളീശ്വരത്തെ ശശി മാസ്റ്ററുടെ കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പമ്പ് ഹൗസിന്റെ വാതിൽ തകർത്ത് മോഷ്ടാവ്
മോട്ടോർ കടത്തി കൊണ്ട് പോയി.
രണ്ടു മാസത്തിനിടയിൽ കാങ്കോൽ,
കരിങ്കുഴി ഭാഗത്ത് നിന്നുമായി ഏഴോളം
മോട്ടോറുകളാണ് ഇത്തരത്തിൽ മോഷണം പോയത്. ഉടമകൾ
പെരിങ്ങോം പോലീസിൽ പരാതി നൽകി. മോഷണത്തിന് തടയിടാൻ നാട്ടുകാരിൽ പലരും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മോട്ടോർ മോഷണത്തിന് കുറവില്ല. മോട്ടോർ മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തിൽ
രാത്രികാലങ്ങളിൽ ശക്തമായ പട്രോളിംഗ് പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!