January 21, 2026

സെപ്റ്റിക് ടാങ്കിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

img_1046.jpg

കതിരൂർ : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽഅബദ്ധത്തിൽ വീണു മൂന്നു വയസ്സ് കാരൻ  മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ  മകൻ മാർവാനാണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം അംഗനവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുടുംബ വീടിനോട് തൊട്ട് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടത്.  ടാങ്ക് തേപ്പ് കഴിച്ചതിനു ശേഷം  ചോർച്ച പരിശോധിക്കാൻ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കതിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മാതാവ് ഫാത്തിമ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger