അംഗൻവാടി ജീവനക്കാരെ ആക്രമിച്ച പ്രതി അറസ്റ്റിൽ

പരിയാരം : അകന്നു കഴിയുന്ന ഭാര്യയുടെ അനുവാദമില്ലാതെ അംഗൻവാടിയിൽ നിന്നും കുട്ടിയുമായി കടന്നു കളയാൻ ശ്രമിച്ചത് തടഞ്ഞ അംഗൻവാടി ജീവനക്കാരെ ആക്രമിച്ച കുട്ടിയുടെ പിതാവായപ്രതി അറസ്റ്റിൽ. പാണപ്പുഴ എടക്കോം കണ്ണങ്കൈയിലെ പി.എ. നിയാസിനെ (29) യാണ് ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നിർദേശപ്രകാരം എസ്.ഐ. സി.സനീതിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിനയൻ, ഷാജിമോൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 21 ന് ഉച്ചയ്ക്ക് 1.10 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.






