LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

ഹരിത ഭൂമിക്കായ് ഗ്രീൻ ബാലറ്റ് സംഘടിപ്പിച്ചു

453090de-3370-431c-81ee-989fef271b34.jpg
Spread the love

കടന്നപ്പള്ളി:ഗ്രീൻ ബാലറ്റ്
ത്രിതല തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് 2025- ന്റെ ഭാഗമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെയും ജില്ല ശുചിത്വമിഷൻ്റെയും നേതൃത്വത്തിൽ ഹരിതഭൂമിക്കായ് ഗ്രീൻ ബാലറ്റ് പരിപാടിയും റാലിയും നടത്തി. ഹരിത തെരഞ്ഞെടുപ്പ് സന്ദേശം കൈമാറാൻ ബാലറ്റ് പെട്ടിയിൽ നാട്ടുകാർ വോട്ട് രേഖപ്പെടുത്തി നിക്ഷേപിച്ചു. ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ എൽന ജോസഫ് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് പി വി രാജേഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ റിസോഴ്സ് പേഴ്സൺ ഇ മോഹനൻ ഹരിത ഇലക്ഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രധാനാധ്യാപിക ലിൻ്റാമ്മ ജോൺ, പഞ്ചായത്ത് അസി. സിക്രട്ടറി പി കെ സജിത, ഹെൽത്ത് ഇൻസ്പെക്ടർ വി വി ജ്യോതി , റിസോഴ്സ് പെഴ്സൺ എം സുജന, ടി അഷിത, ലതീഷ് പുതിയടത്ത്, കെ വി ചിത്രലേഖ, ആർ പി അസ്ക്കർ ,പോലീസ് ഉദ്യോഗസ്ഥരായ മനോജ് കാനായി , വി വി സൗമ്യ, സീനിയർ കേഡറ്റ് പി വി കാർത്തിക എന്നിവർ സംസാരിച്ചു –

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!