പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

പഴയങ്ങാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്ത നിരയാക്കിയ ഹോട്ടൽ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ.പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ പാപ്പിനിശേരി സ്വദേശിയും പഴയങ്ങാടി ബീവി റോഡിൽ താമസക്കാരനുമായ ഇ.പി. മുസ്തഫ (49) യെയാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ അറസ്റ്റു ചെയ്തത്.
കണ്ണപുരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14 കാരൻ്റെ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രവരി 10 നും 20 നുമിടയിലുള്ള ദിവസം കുട്ടിയെ ബീവി റോഡിൽ റെയിൽപാളത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. കണ്ണപുരം സ്റ്റേഷനിലെ പോക്സോ കേസിൽ ഇരയായിരുന്ന കുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പഴയങ്ങാടിയിൽ വെച്ച് നടന്ന പീഡനവും പുറത്തു പറഞ്ഞത് പോക്സോ നിയമപ്രകാരം കേസെടുത്ത പഴയങ്ങാടി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.