പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭന്റെ- 96-ാംജന്മദിനാഘോഷം നടന്നു

പയ്യന്നൂർ. പ്രശസ്ത എഴുത്തുകാരൻ ,കേരള ജ്യോതി ടി.പത്മനാഭന്റെ 96-ാം ജന്മദിനാഘോഷം നടന്നു. പോത്താംങ്കണ്ടം ആനന്ദഭവനത്തിൽ വെച്ച് നടന്നജന്മദിന ആഘോഷ പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, അർജുന നൃത്തം, മയൂര നൃത്തം, കുമ്മാട്ടി എന്നിവ ഉണ്ടായിരുന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി അധ്യക്ഷനായിരുന്നു. ഋഷിരാജ് സിംഗ് ഐ പി എസ്, രാജു നാരായണ സ്വാമി ഐ എ എസ് , ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിസ് മെത്രോപോലിത്ത, ചലച്ചിത്ര സംവിധായകൻ ജയരാജ്, ടി.ഐ. മധുസൂദനൻ എം എൽ എ, അഡ്വ.എം.സ്വരാജ്, മുഹമ്മദ് അനീസ് , ടി എം ജയകൃഷ്ണൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി പത്മനാഭൻ മറുപടി പ്രസംഗം നടത്തി. എ.രഞ്ജിത് കുമാർ സ്വാഗതവും കെ.എം. വിജയകുമാരൻ നന്ദിയും പറഞ്ഞു.






