യു.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും
പയ്യന്നൂർ : നഗരസഭയിലെ വിവിധ വാർഡുകളിലെ യുഡിഎഫ് പ്രചരണ ബോർഡുകൾ സാമൂഹ്യദ്രോഹികൾ എടുത്തു കൊണ്ടുപോയതിൽ പ്രതിഷേധിച്ച് അന്നൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡി സി സി സെക്രട്ടറി ഏ. പി നാരായണൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ രൂപേഷ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ ജയരാജ് യുഡിഎഫ് മുനിസിപ്പൽ കൺവീനർ വി കെ ഷാഫി സിഎംപി ഏരിയാ സെക്രട്ടറി പി രത്നാകരൻ ജെഎസ്എസ് ജില്ലാ പ്രസിഡണ്ട് കെ വി കൃഷ്ണൻ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെകെ ഫൽഗുനൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ടി ഹരീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് നവനീത് നാരായണൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രിയ സുരേന്ദ്രൻ, കെ വി ഭാസ്കരൻ ,പറമ്പത്ത് രവി എന്നിവർ സംസാരിച്ചു.
