കുട്ടി ഡ്രൈവർ പിടിയിൽ
വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹനം ഓടിക്കാൻ കൊടുത്തവർക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ ചിറക്കൽ പനങ്കാവ് വെച്ചാണ് കെ എൽ 13. എ.യു 7289 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എം. അജയനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ പിതാവ്നെതിരെ കേസെടുത്തു.
