തോക്ക് കേസ്ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
ചെറുപുഴ : വാറ്റു കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം നാടൻ തോക്കും ചാരായവും വാഷും പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൂട്ടുപ്രതി പിടിയിൽ. ചെറുപുഴ പുളിങ്ങോം ചുണ്ടയിലെ മുണ്ടമറ്റത്തിൽ തോമസിനെ (68)യാണ് എസ്.ഐ. എൻ.വിപിനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുളിങ്ങോം രാജഗിരി മരുതംതട്ടിലെ വീട്ടിൽ നിന്നും തോക്കും തിരകളും ചാരായവും വാഷും വാറ്റു ഉപകരണങ്ങളും എസ്.ഐ. രൂപാമധുസൂദനനും സംഘവും പിടികൂടിയത്. മുഖ്യപ്രതിയായ 78 കാരനെ ഒളിവിൽ കഴിയുന്നതിനിടെ ചെറുപുഴ പോലീസ് വയനാട്ടിൽവെച്ച് പിടികൂടിയിരുന്നു.
