മഠത്തുംപടി ക്ഷേത്രപ്രതിഷ്ഠാദിന മഹോത്സവഫണ്ട് ഉദ്ഘാടനം
പയ്യന്നൂർ : കൊക്കാനിശേരി മഠത്തുംപടി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായുള്ള ഫണ്ടു ശേഖരണം ഉദ്ഘാടനം ചെയ്തു. ഡോ. സുജ വിനോദിൽ നിന്നും ചെയർമാൻ ഡോ.വി.സി. രവീന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് ടി.പി സുനിൽകുമാർ, സെക്രട്ടറി എ.വി. ശശികുമാർ, എൻ.വി. അരവിന്ദൻ, അഡ്വ.ശശിധരൻ നമ്പ്യാർ, ലതാ രാജ ഗോപാലൻ, പി.കെ.രാമദാസ്, ജനാർദ്ദനൻ പോത്തേര , എ കെ.ബിജേഷ്, രമേശൻ പോത്തേര , രാജൻ പുത്തലത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഉത്സവാഘോഷത്തിൻ്റെ ഭാഗമായുള്ള നോട്ടീസ് പ്രകാശനവും നടന്നു.
