10 ലക്ഷംരൂപ കൈക്കലാക്കി പീഡനം ഭർത്താവിനെതിരെ കേസ്
വെളളരിക്കുണ്ട്. വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടും വിവാഹ സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപ കൈക്കലാക്കി ധൂർത്തടിച്ചും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഭീമനടി പ്ലാച്ചിക്കരയിലെ 40 കാരിയുടെ പരാതിയിലാണ് ഭർത്താവ് മാലോം വള്ളിക്കടവിലെ പുറവൻതുരുത്തിയിൽ ഹൗസിൽ ഫെലിക്സ് കുര്യനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. 2004 ജനുവരി 15 നായിരുന്നു ഇവരുടെ വിവാഹം. ശേഷം ഒരുമിച്ച് ജീവിച്ചു വരുന്നതിനിടെയാണ് പീഡനം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
