നടപ്പാതയ്ക്കായി ഒരുക്കിയ വഴിയിൽ കാർകയറ്റി അപകടം
പാപ്പിനിശ്ശേരി : രണ്ട് മീറ്റർ വീതിയുള്ള പെട്ടി അടിപ്പാത നിർമിക്കാൻ ഒരുക്കിയ കോൺക്രീറ്റ് അടിത്തറയിലൂടെ എതിർഭാഗത്തെ സർവീസ് റോഡിലേക്ക് കടക്കാൻ ശ്രമിച്ച കാർ അപകടത്തിലായി. താഴേക്ക് പതിക്കാനായ കാർ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് വലിയ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
