December 1, 2025

മുണ്ടേരി: പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി

img_9811.jpg

മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിൽ എത്തിയ സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ അപകടം ഒഴിവായി. പമ്പ് ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

കുടുക്കിമൊട്ടയിലെ ഗിരീശൻ വൈദ്യറുടെ സ്‌കൂട്ടറിലാണ് തീപിടിച്ചത്. പെട്രോൾ നിറയ്ക്കുന്നതിനിടെ പെട്ടെന്ന് പുകയുയർന്നതോടെയാണ് ജീവനക്കാർ ജാഗ്രത പുലർത്തി സ്‌കൂട്ടറെ ഉടൻ റോഡിലേക്ക് തള്ളി മാറ്റിയത്. അതോടെ പമ്പ് പ്രദേശത്ത് തീ പടർന്നുപിടിക്കുന്നത് ഒഴിവായി.

തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഭാഗ്യവശാൽ ആരും പരിക്കേറ്റിട്ടില്ല. 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger