December 1, 2025

അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നിറഞ്ഞ നഗരസഭാഭരണം അവസാനിപ്പിക്കണം: കെ. സുധാകരൻ എം പി

1073fb95-3c9d-4233-a3da-62a3f2dab915.jpg

പയ്യന്നൂർ: അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി.
യു ഡി എഫ് പയ്യന്നൂർ മുൻസിപ്പൽ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ ഇന്നത്തെ വികസനം എന്നു പറയുന്നത് പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ വികസനം മാത്രമാണ്. എല്ലാ അഴിമതി പണത്തിൻ്റെ ഒരു ഭാഗം പിണറായി വിജയനിൽ എത്തുകയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ വിഹിതവും പിണറായി വിജയൻ്റെ തറവാട്ടിൽ എത്തിയിട്ടുണ്ടെന്ന് കെ.സുധാകരൻ ആരോപിച്ചു. സ്വർണ്ണക്കൊള്ള കേസിൽ പിണറായിയുടെ വിശ്വസ്തൻമാരാണ് ഇപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുന്നത്. പിണറായി വിജയൻ ഖജനാവിൽ കയ്യിട്ട് വാരുമ്പോൾ താഴെക്കിടയിലുള്ള സി.പി.എം നേതാക്കളും മത്സരിച്ച് കക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നിറഞ്ഞ പയ്യന്നൂരിലെ എൽ.ഡി.എഫിൻ്റെ നഗരസഭ ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സി.പി.എമ്മിനകത്ത് അഭിപ്രായ വ്യത്യാസം മൂലം കനത്ത അടി നടക്കുകയാണ്.2026 ഓടെ കേരളത്തിൽ നിന്നും മാർക്സിസ്റ്റ് പാർട്ടി അപ്രത്യക്ഷമാകും. കമ്മ്യൂണിസം എന്നത് ഈ പാർട്ടിയിൽ ഇപ്പോഴില്ല. ഇതൊരു തൊഴിലാളി പാർട്ടിയുമല്ലാതായി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നതാണ് ഇപ്പോൾ നേതാക്കൾക്ക് ചിന്ത. പണത്തിൻ്റെ കരുത്തിലാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി. യു ഡി എഫ് ചെയർമാൻ എ.രൂപേഷ് അധ്യക്ഷത വഹിച്ചു.നേതാക്കളായ എം.കെ.രാജൻ, എ.പി.നാരായണൻ, രജിത് നാറാത്ത്, മുഹമ്മദ് കടവത്തൂർ ,കെ .ടി.സഹദുല്ല, പി.ലളിത ടീച്ചർ, കെ.ജയരാജ്, ബി.സജിത് ലാൽ, കെ.വി.കൃഷ്ണൻ, എസ്.എ.ഷുക്കൂർ ഹാജി, കെ.കെ.സുരേഷ്, കെ.കെ.ഫൽഗുനൻ ,വി.കെ.ഷാഫി, എം.കെ.ഷമീമ ,കെ.കെ.അഷ്റഫ് ,പിലാക്കൽ അശോകൻ, കെ.ടി.ഹരീഷ്, നവനീത് നാരായണൻ എന്നിവർ പ്രസംഗിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger