December 1, 2025

കുരുന്ന് വിജയികൾ ഒത്തുചേർന്നു; വിജയ വിളംബരമായി കയരളം നോർത്ത് എഎൽപി സ്കൂൾ സംഘടിപ്പിച്ച ‘സക്സസ് മീറ്റ്’

img_9806.jpg

മയ്യിൽ:
കയരളം നോർത്ത് എ എൽ പി സ്കൂൾ വിവിധ മത്സര വിജയികളെ അനുമോദിക്കുന്നതിനായി സക്സസ് മീറ്റ് സംഘടിപ്പിച്ചു. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയ കൃഷ്ണദേവ് എസ് പ്രശാന്തിനെയും കലാ-കായിക-ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ അനുമോദിച്ചു. തളിപ്പറമ്പ് സൗത്ത് ബിപിസി എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ നിഷ്കൃത അധ്യക്ഷയായി. മദർ പിടിഎ പ്രസിഡന്റ് കെ പി ജിഷ സംസാരിച്ചു. പ്രധാനധ്യാപിക കെ ശ്രീലേഖ സ്വാഗതും കെ വൈശാഖ് നന്ദിയും പറഞ്ഞു. കൃഷ്ണദേവിന് തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. ഉപജില്ലാ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരാണ് വിദ്യാലയം. മലർവാടി ബാലസംഘം ടാലന്റ് ഹണ്ട് വിജ്ഞാനോത്സവം ജില്ലാ തലത്തിൽ ഒന്നം സ്ഥാനവും സ്വദേശ് മെഗാ ക്വിസിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും കൃഷ്ണദേവിനാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger