ബാലികയെ പീഡിപ്പിച്ച വയോധികന് 36 വർഷം തടവ്; മറ്റൊരു കേസിൽ ഇയാൾക്ക് 20വർഷം തടവ് വിധിച്ചത് കഴിഞ്ഞമാസം

തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ. കുപ്പം
മുക്കോണത്തെ 77കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2023 മെയ്, ജൂണ്‍ മാസങ്ങളിലാണ് പീഡനം നടന്നത്
മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ കണ്ണൂര്‍ പോക്‌സോ കോടതി അടുത്തിടെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.
അതിന് പുറമെയാണ് 36 വര്‍ഷത്തെ ശിക്ഷ.
അന്നത്തെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശനും എസ്.ഐ പി.യദുകൃഷ്ണനുമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ്‌ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർഷെറിമോള്‍ ജോസ് ഹാജരായി.