November 1, 2025

പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമ്മാണത്തിനിടയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു

fe48fd12-3421-4d5a-88c1-b9f21f688052.jpg

പഴയങ്ങാടി: കെട്ടിട നിർമ്മാണത്തിനിടെ ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം. പഴയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രിക്ക് സമീപം എ.സി.പി. ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (36) മരണപ്പെട്ടത്.

ഇന്ന് രാവിലെ ഏകദേശം 10.30 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുമ്പോൾ അനീഷ് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് മുകളിലൂടെ പോയ ഹൈ ടെൻഷൻ ലൈൻ തട്ടിയതോടെ ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണു. സഹപ്രവർത്തകർ ഉടൻ പഴയങ്ങാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെ അനീഷ് മരണപ്പെടുകയായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger