ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്
ആരോഗ്യമേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം കണ്ണൂർ ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് പുരസ്‌കാരം കൈമാറി. 2022-23 വർഷത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 2023-24 വർഷത്തിൽ മൂന്നാം സ്ഥാനവുമാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് നേടിയത്. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. പി. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
