പഴയങ്ങാടിയിൽ ഹൈദരലി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലയിടൽ ഒക്ടോബർ 20ന്
പഴയങ്ങാടി: ഹൈദരലി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലയിടൽ ചടങ്ങ് ഒക്ടോബർ 20-ന് പഴയങ്ങാടിയിൽ നടക്കും. ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
സ്വാഗതസംഘം രൂപവത്കരണ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്തു. കല്യാശ്ശേരി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് എസ്.കെ.പി. സക്കരിയ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടി പി.വി. ഇബ്രാഹിം, ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദലി, കായിക്കാരൻ സഹീദ്, ഗഫൂർ മാട്ടൂൽ, മുസ്തഫ കടന്നപ്പള്ളി, അസ്ലം കണ്ണപുരം, എ.പി. ബദുറുദ്ദീൻ, കൊട്ടില മുസ്തഫ, ശിഹാബ് ചെറുകുന്നോൻ, ടി.പി. മുസ്തഫ, റാഫി ചെറുതാഴം, കെ. സൈനുൽ ആബിദ്, ജംഷീർ ആലക്കാട് എന്നിവർ പങ്കെടുത്തു.
