November 10, 2025

യുവാവ് മാഹി റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

img_4793.jpg

മയ്യഴി: തൃശ്ശൂര്‍ സ്വദേശിയായ യുവാവ് മാഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ മാഹി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മാഹി ഗവ. ജനറല്‍ ആസ്പത്രിയിലെത്തിക്കുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ പേരമംഗലം പൂനൂര്‍ നെടിയിടത്ത് വീട്ടില്‍ രാകേഷ് (38) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആളെ തിരിച്ചറിയുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. പിന്നീടുള്ള അന്വേഷത്തിലാണ് ആളെ വ്യക്തമായത്.

28 മുതല്‍ ഇയാളെ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു. മാഹി പോലീസും മാഹി സിഎച്ച് സെന്ററും വേണ്ട സേവനങ്ങള്‍ നല്‍കി. മാഹി ഗവ. ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വൈകീട്ട് ബന്ധുക്കള്‍ എത്തി ഏറ്റുവാങ്ങി. അച്ഛന്‍: ദിനേശന്‍. അമ്മ: രാധ. ഭാര്യ: രചന. മക്കള്‍: ശിവദ, തബു. സഹോദരന്‍: രജീഷ് (സിഎസ്എഫ് കോണ്‍സ്റ്റബിള്‍).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger