ഗാന്ധി വാരാഘോഷ സമാപന പരിപാടി പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു

.
പയ്യന്നൂർ.: സാഹിത്യാഭിരുചിക്ക് മുതൽക്കൂട്ടായി ഗാന്ധിജിയുടെ ആത്മകഥ , “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ” വിദ്യാർത്ഥികൾ ഉറക്കെ വായിച്ചു. കണ്ടോത്ത് എ എൽ പി സ്കൂൾ ഗാന്ധി വാരാഘോഷ സമാപന വേദിയാണ്
വിദ്യാർത്ഥികൾ വായനയിലൂടെ സമ്പന്നമാക്കിയത്.
സ്കൂളിലെ ഒന്നുമുതൽ നാല് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും ഗാന്ധിജിയുടെ ആത്മകഥാ വായനയിൽ പങ്കാളികളായി.
ഓരോ അധ്യായവും
വിദ്യാർത്ഥികൾ മാറി മാറി ഉറക്കെ വായിച്ചു. ഗാന്ധിജിയെ കൂടുതൽ അറിയുക,
വായനയെ പ്രോൽസാഹിപ്പിക്കുക
സാഹിത്യാഭിരുചി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സ്കൂൾ പിടിഎയാണ്
തികച്ചും വേറിട്ട ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രമുഖ ഗാന്ധിയനും
കേരള നാടൻ കലാ അക്കാദമി മുൻ ചെയർമാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി അംഗം പി. ഷിജിത്ത് അധ്യക്ഷനായി.
മാധ്യമ പ്രവർത്തക സുധ സുരേന്ദ്രൻ , സ്കൂൾ മാനേജ്മെൻ്റ് ട്രസ്റ്റ് സെക്രട്ടറി എം. വനജാക്ഷി എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് പി പി സനില സ്വാഗതവും സ്റ്റാഫ് സെകട്ടറി എ കെ ഗിരിജ നന്ദിയും പറഞ്ഞു.
ശുചീകരണം, ഗാന്ധി ക്വിസ് , ഗാന്ധി പതിപ്പ്
എന്നിവയും ഗാന്ധി വാരാഘോഷത്തിൻ്റെ ഭാഗമായി നടന്നു.






