ഇരിക്കൂർ മണ്ഡലത്തിലെആരോഗ്യസ്ഥാപനങ്ങൾക്ക് 1.66 കോടി
ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കെട്ടിടനിർമാണത്തിനായി 1.66 കോടി രുപ അനുവദിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ഹെൽത്ത് ഗ്രാന്റിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യസ്ഥാപനങ്ങളുടെ കെട്ടിടനിർമാണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ചുഴലി പിഎച്ച്സിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ആദ്യഗഡുവായി 35.75 ലക്ഷം രൂപയും, ഉളിക്കൽ, തൊട്ടിൽപാലം, ചുഴലി എന്നീ പുതിയ സബ് സെന്ററുകൾ നിർമിക്കുന്നതിന് 15.72 ലക്ഷം രൂപ വീതവും ആകെ 47.16 ലക്ഷം രൂപയും തേർമല, ചമതച്ചാൽ, മൂന്നാംകുന്ന് സബ് സെന്ററുകളുടെ കെട്ടിടനിർമാണത്തിന് 27.75 ലക്ഷം രൂപവീതം ആകെ 83.25 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
