പയ്യാമ്പലത്ത് മത്തി ചാകര: കൈനിറയെ വാരിയെടുക്കാൻ തീരത്ത് ജനക്കൂട്ടം
കണ്ണൂർ: പയ്യാമ്പലത്ത് ഇന്ന് രാവിലെ ചെറിയ മത്തിയുടെ ചാകര തീരത്ത് ഉണ്ടായി. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തി പെറുക്കാൻ നാട്ടുകാരും വിനോദസഞ്ചാരികളും മത്സ്യതൊഴിലാളികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് തീരത്ത് എത്തിയതു.
പലരും സഞ്ചികളിൽ നിറയെ മത്തിയുമായി മടങ്ങി. ഇതോടൊപ്പം ചാകര കൊയ്യാൻ പുറംകടലിൽ ബോട്ടുകളും ഇറങ്ങി. എന്നാൽ ബോട്ടുകൾ എത്തിയതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു.
പിന്നീട് എത്തിയവർക്ക് വളരെ കുറച്ച് മാത്രമേ മത്തി ലഭിച്ചുള്ളു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകൾ സ്ഥലത്തെത്തിയെങ്കിലും നിരാശയോടെയാണ് മടങ്ങിയത്. കടലിൽ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാർഡുമാർ നിയന്ത്രിച്ചു.
