എഐഎസ്എഫ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

Screenshot
കണ്ണൂർ:അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പ്രണോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജസ്വന്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽ ചന്ദ്രൻ, വി അമീഷ, നന്ദന വി എസ് എന്നിവർ സംസാരിച്ചു. യദു കൃഷ്ണ, ഷനിൽ സന്തോഷ്, വൈശാഖ് രാജ്, ആദിത്യൻ കെ, എൻ എം മഹിൻ, അനുശ്രീ പുരുഷോത്തമൻ, വേദ നാരായണൻ, സന്മയ സനിൽ, വിസ്മയ വിജയകുമാർ,എം ദേവനന്ദൻ, മയൂഖ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.







