ഡ്രൈഡേ യിൽ22 കുപ്പി മദ്യവുമായി പ്രതി എക്സൈസ് പിടിയിൽ
കണ്ണൂർ : ഡ്രൈ ഡേയിൽ വില്പനക്കിടെ 22 കുപ്പി മദ്യവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി. മാവിലായിയിലെ സി. സജീവനെ (54) യാണ് കണ്ണൂർ റേഞ്ച്
എക്‌സൈസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് ഉം
സംഘവും പിടികൂടിയത്, കണ്ണൂർ, മാവിലായി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാവിലായി മൂന്നാംപാലത്തിൽ വെച്ചാണ് 22 കുപ്പി (11 ലിറ്റർ) മദ്യവുമായി പ്രതി പിടിയിലായത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.
