കളഞ്ഞു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി യുവതികൾ മാതൃകയായി
ചീമേനി: റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി യുവതികൾ മാതൃകയായി.
വിജയദശമനാളിൽ ക്ഷേത്രത്തിൽ പോയി തിരിച്ചു വരവെ കൊടക്കാട് അട്ടക്കുഴി എന്ന സ്ഥലത്ത് വെച്ചാണ് റോഡരികിൽ നിന്നും ചീമേനി മുണ്ട്യക്ക് സമീപത്തെ സുരേഷ് ബാബുവിന്റെ ഭാര്യ കെ. നളിനി, ചീമേനിയിലെ രാധാകൃഷ്ണന്റെ ഭാര്യ ടി.വി.സവിത എന്നിവർക്ക്
19,400രൂപ കളഞ്ഞു കിട്ടിയത്. തുടർന്ന് ഇരുവരും പണം
ചീമേനി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഉടമയെ കണ്ടെത്തി. തുടർന്ന് പണം നഷ്ടപ്പെട്ട കൊടക്കാട് വലിയപൊയിലിലെ സമീറിന്റെ ഭാര്യ എൻ.റഹ്മത്ത്
സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തിൽപണം കളഞ്ഞു കിട്ടിയ യുവതികൾ ഉടമസ്ഥയ്ക്ക് പണം കൈമാറി മാതൃകയായി.
