കമാൽ പീടികയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
ഏച്ചൂർ: കമാൽ പീടികക്ക് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം.
കർണാടകയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹ്യുണ്ടായ് വെന്യൂ കാറും ചാലോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.
കർണാടക സ്വദേശികളായ കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
