മൈഗോൾഡ് ഉടമകൾക്കെതിരെ വീണ്ടും കേസ്
മട്ടന്നൂർ: സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം പണമോ സ്വർണ്ണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൈഗോൾഡ് ഉടമകളായ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. എടയന്നൂർ തെരൂർ സ്വദേശി പി. അബൂബക്കറിൻ്റെ പരാതിയിലാണ് മൈ ഗോൾഡ് ഉടമകളായമുഴക്കുന്നിലെ തഫ്സീർ,ഫാസില , ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 സപ്തംബർ ഒന്നിന് ഉച്ചക്ക് പരാതിക്കാരനിൽ നിന്നും 132. 746 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ പ്രതികൾ പണമോ ആഭരണങ്ങളോ തിരികെ നൽകുകയോ ചെയ്യാതെ സ്ഥാപനം പൂട്ടി വഞ്ചിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. 12, 88,300 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
