പുതിയങ്ങാടിയിൽ സി.എച്ച് ലൈബ്രറിയിൽ അക്രമം
പഴയങ്ങാടി : വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിനെ ചൊല്ലി അക്രമം. പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപത്തെ സി എച്ച് ലൈബ്രറിക്ക് നേരെയാണ് അക്രമം.ലൈബ്രറിയിലെ അലമാരകൾ തകർത്ത നിലയിൽ. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരനെ കൈയ്യേറ്റം ചെയ്യാനും ശ്രമം .രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തെ തുടർന്ന് മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം സഹീദ് കായിക്കാരൻ പഴയങ്ങാടി
പോലിസിൽ പരാതി നൽകി. ലൈബ്രറി ഹാളിൽഅതിക്രമിച്ച് കയറിയ സംഘം ചീത്തവിളിക്കുകയും അക്രമം നടത്തുകയുമായിരുന്നു.പുതിയങ്ങാടിയിലെ സി എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
