പോലീസ് ക്യാമ്പിൽ അതിക്രമിച്ച് കടന്ന് പിറന്നാൾ ആഘോഷിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച അഞ്ചുപേർക്കെതിരെ കേസ്
കണ്ണൂർ: ഏആർ ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷം നടത്തുകയും ദൃശ്യം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന 5 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഈ മാസം 16 നാണ് സമുഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചത്. സിറ്റി പോലീസ് ജില്ലാ ഹെഡ് ക്വാട്ടേർസ് ക്യാമ്പിൽ അതിക്രമിച്ച് കയറിയ പ്രതികൾ പോലീസ് സേനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കടന്ന് പിറന്നാൾ ആഘോഷം നടത്തി ദൃശ്യം പ്രചരിപ്പിച്ചു വെന്ന ടൗൺ എസ്.ഐ.കെ. അനുരുപിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
