കാഴ്ച പരിമിതരുടെ സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ.കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ്, ഈക്വൽ ഓപ്പർച്യൂണിറ്റി സെൽ പയ്യന്നൂർ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഒക്ടോബർ 5ന് പയ്യന്നൂർ കോളേജിൽ വെച്ചു സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കല്യാശ്ശേരി എം എൽ എ . എം . വിജിൻ നിർവ്വഹിച്ചു. സംഘാടകസമിതി വർക്കിംങ്ങ് ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. വി എം. സന്തോഷ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പയ്യന്നുർ താലൂക്ക്പ്രസിഡന്റ് സതീഷ് വി, രമേശൻ മാസ്റ്റർ,
ഈക്വൽ ഓപ്പോർച്ചുനിറ്റി സെൽ കൺവീനർ ഡോ. പി ആർ സ്വരൺ, എ. നിഷാന്ത്,പയ്യന്നൂർ കോളേജ് കോളേജ് യൂണിയൻ ചെയർമാൻ അശോക് ഒ വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പയ്യന്നൂർ താലൂക്ക് സെക്രട്ടറി ലജിത എം സ്വാഗതവും സംഘാടക സമിതി കൺവീനർ സുകിൽകുമാർ സി നന്ദിയും പറഞ്ഞു.