തൊഴിൽ സംവരണം ഏർപ്പെടുത്തണം

പയ്യന്നൂർ.മൺപാത്ര നിർമ്മാണ സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്ന് മൺപാത്ര നിർമ്മാണ സമുദായ സഭ കാറമേൽശാഖ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻഡോവ്മെൻ്റ് പി കെ ജനാർദ്ദനൻ വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പി വി ബാലകൃഷ്ണൻ നിർവ്വഹിച്ചു
പി വി രഘുനാഥൻ അദ്ധ്യക്ഷനായിരുന്നു.പി പി വി രവീന്ദ്രൻ ,വി വി മധുസൂദനൻ ,പി വി ഷീബ രവീന്ദ്രൻ, ടി വി പത്മിനി, കെ വി മുരളീധരൻ, എം പി സതി, ടി വി നന്ദകുമാർ, ടി വി വസുമതി, എ പി നിഷഎന്നിവർ സംസാരിച്ചു.