മധ്യവയസ്കനെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി കുത്തി കൊല്ലാൻ ശ്രമം
വെള്ളരിക്കുണ്ട്. കാൽനടയാത്രക്കാരനായ മധ്യവയസ്കനെ മുൻ വിരോധം വെച്ച് സ്കൂട്ടർ ഇടിച്ചിട്ട ശേഷം താക്കോൽ കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. എളേരി പ്ലാച്ചിക്കര കണ്ണൻ കുന്നിലെ വി.വി.കുഞ്ഞിരാമന്റെ പരാതിയിലാണ് ഭീമനടി പ്ലാച്ചിക്കര നരമ്പച്ചേരി മുടത്താനത്തെ ജോസിന്റെ മകൻ സനോജിനെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ 26 ന് രാത്രി 7.55 മണിക്കാണ് സംഭവം. നടന്നു പോകുകയായിരുന്ന പരാതിക്കാരനെ നരമ്പച്ചേരിയിൽ വെച്ച് മുൻ വിരോധം കാരണം പ്രതി സ്കൂട്ടർ കൊണ്ട് പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം നിന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഞാൻ കുറേ നാളായി കാത്തു നിൽക്കുന്നുവെന്ന് പറഞ്ഞ് തടഞ്ഞു നിർത്തി കയ്യിൽ കരുതിയ താക്കോൽ കൊണ്ട് തലക്ക് കുത്തിയ സമയം തല വെട്ടിച്ചപ്പോൾ കുത്തു കൊണ്ട് വലത് ചെവിക്ക് ഗുരുതരമായിപരിക്കേറ്റു. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിരാമന്റെ പരാതിയിൽ വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
