അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ ∼ പ്രശസ്ത നാടൻ പാട്ട് കലാകാരൻ കണ്ണൂർ അത്തായകുന്നിലെ ഷാജു പനയന്റെ രണ്ടാം അനുസ്മരണ പരിപാടി നാട്ടുകലാകാരക്കൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡൻറ് പ്രവീൺ രുഗ്മ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലിജീഷ് സ്വാഗതം പറഞ്ഞു. കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ ലൗലിൻ പരിപാടി ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം പ്രവീൺ മാഷ് നടത്തി. ഫ്ലവേഴ്സ് ടോപ്പ് സിംഗർ 2 ഫെയിം ദേവ്ന കണ്ണൂർ മുഖ്യാതിഥിയായിരുന്നു.
വാമൊഴി പുരസ്കാരവും പ്രശസ്തി പത്രവും
ഷാജു പനയന്റെ പേരിൽ കുടുംബം നൽകുന്ന വാമൊഴി പുരസ്കാരം (₹10,001), നാട്ടുകലാകാരക്കൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രശസ്തിപത്രവും മൊമ്മൻ്റോയുമാണ് ഉളിക്കൽ കൊക്കാട് ഊരിലെ കുഞ്ഞിരാമൻ മൂപ്പന് ലഭിച്ചത്.
പരിപാടിയിൽ പങ്കെടുത്തവർ
രാധാകൃഷ്ണൻ മാണിക്കോത്ത്, അനിൽ എൻ, ഗംഗാധരൻ മാഷ്, നികേഷ് താവം, ശരത്ത് അത്തായകുന്ന്, ഗീത അത്തായകുന്ന്, അമൽ പുന്നാട്, സനീഷ് ഉളിക്കൽ, ദീപക് കാനായി, ലയന, ശാരിക, മനീഷ്, സന്തോഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ശരത്ത് മയ്യിൽ നന്ദി രേഖപ്പെടുത്തി.
