ഡ്രൈനേജിലെ സ്ലാബിനടിയിൽ കുടുങ്ങിയ നായക്കുട്ടികൾക്ക് രക്ഷകരായി അഗ്നിരക്ഷാ സേന.
പയ്യന്നൂർ : പഴയ ബസ് സ്റ്റാൻഡിൽ വൈറ്റ് സിറ്റി വ്യാപാര സമുച്ഛയത്തിനു പുറകിലെ ഡ്രൈനേജിനകത്തു സ്ലാബിനിടയിൽ അകപ്പെട്ട മൂന്ന് നായക്കുട്ടികളെ അഗ്നിശമന സേന പുറത്തെടുത്തു രക്ഷിച്ചു. തള്ള പട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് സമീപത്തെ കടയുടമ അബ്ദുറഹിമാൻ ആണ് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി കെ അജിത് കുമാർ, പി. സത്യൻ, ജിഷ്ണുദേവ്,, ലിജീഷ്, ഹോം ഗാർഡ് സനീഷ്, വി വി പത്മനാഭൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കൺട്രോൾ റൂം എസ്.ഐ കെ.പി. രമേശൻ, വിളയാംകോട് സ്വദേശി മുബഷിർ എന്ന യുവാവും സേനയോടൊപ്പം ജീവൻ രക്ഷാ പ്രവർത്തനത്തിൽ സഹായികളായി.
