കൗൺസിലിംഗിനിടെ പീഡനംപോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ
കാഞ്ഞങ്ങാട്. പഠനത്തിൽ പിന്നോക്കം പോയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൗൺസിലിംഗിനിടെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ.കാഞ്ഞങ്ങാട് കുശാൽനഗർ റെയിൽവേ ഗെയിറ്റിന് സമീപം താമസിക്കുന്ന ഡോ.വിശാഖ് കുമാറിനെ (54)യാണ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാർ അറസ്റ്റു ചെയ്തത്.2023 സപ്തംബർ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്.
വിദ്യാഭ്യാസ കാര്യത്തിൽ പിന്നോക്കം പോയതിനെ തുടർന്നാണ് പെൺകുട്ടിയെ ബന്ധുകൾ ഡോക്ടറുടെ വീടിനോടു ചേർന്ന ക്ലിനിക്കിൽ കൗൺസിലിംഗിനായി എത്തിച്ചത്.ഇവിടുന്നാണ് ഡോക്ടർ പീഡിപ്പിച്ചത്.പിന്നീട് രണ്ടു വർഷത്തിനു ശേഷം പെൺകുട്ടി പ്ലസ് ടുവിന് പഠിക്കവേ വീണ്ടും കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മുമ്പ് ഡോക്ടർ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞത്. തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരംകേസെടുത്തു. ചെന്നൈയിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഡോക്ടറെ വിവരമറിഞ്ഞെത്തിയ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റു ചെയ്തുകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
