കൊല്ലത്ത് മേൽക്കൂര തകർന്ന് വീണ് യുവാവ് മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു . മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.ബിലാലിനെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത പുരയിടത്തിൽ തടി മുറിക്കാനെത്തിയതായിരുന്നു ഷിനു എന്ന മുഹമ്മദ് ബിലാൽ. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ചൂളയിലേക്ക് ഓടിക്കയറിയതായിരുന്നു. കാറ്റ് കൂടുതൽ ശക്തമായതോടെ കമ്പനിയുടെ മേൽക്കുരയും ചുമരും പൊളിഞ്ഞ് വീഴുകയായിരുന്നു.

Advertisements

ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. തട്ടോളിക്കരയിൽ ആർഎംപി പഞ്ചായത്ത് അംഗത്തിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. രാത്രി 9.30 യോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം.വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറിൽ പക്ഷേ ആർക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പിൽ വച്ച് യുഡിഎഫ്എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി ഈ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സേവാദൾ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽ സിറ്റിംഗ് എം പി മുല്ലപ്പള്ളി 2014ൽ നേടിയതിനേക്കാൾ 25 ഇരട്ടിയോളം വോട്ട് നേടിയാണ് കെ മുരളീധരൻ ഇത്തവണ വിജയം നേടിയത്. 526755 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്‍റെ ജയരാജനെ പരാജയപ്പെടുത്തിയത്.

സ്വന്തം തട്ടകത്തിലും തിരിച്ചടി ; തലസ്ഥാനത്ത് കുമ്മനത്തിന്‍റെ വീഴ്ച ഇങ്ങനെ

ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയതിന്‍റെ ആഘാതത്തിലാണ് ബിജെപി ക്യാമ്പ്. മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്. എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്.ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും ലീഡ് ചെയ്ത ഒ രാജഗോപാൽ അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഴ് മണ്ഡലങ്ങളിൽ നഗര പ്രദേശത്തെ നാലിടത്ത് ഒന്നാംസ്ഥാനത്തെത്തിയിരുന്നു ബിജെപി. കഴക്കൂട്ടം വട്ടിയൂര്‍കാവ് തിരുവനന്തപുരം നേമം എന്നിവിടങ്ങളിലായിരുന്നു ഒ രാജഗോപാലിന് ലീഡെങ്കിൽ കുമ്മനത്തിന് ലീഡ് നൽകിയത് നേമം മാത്രമാണ്. കഴക്കൂട്ടവും വട്ടിയൂര്‍കാവും അടക്കം ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയില്ല. കഴിഞ്ഞ തവണ പതിനെട്ടായിരം വോട്ടിന്‍റെ ലീഡ് ഉണ്ടായുന്ന നേമത്ത് പകുതി വോട്ട് മാത്രം ലീഡ് പിടിക്കാനെ കുമ്മനത്തിനായുള്ളു. തിരുവനന്തപുരത്തും ശശി തരൂരിനോട് ഫലപ്രദമായി എതിരിടാൻ കുമ്മനത്തിന് കഴിഞ്ഞില്ല. പാറശാല നെയ്യാറ്റിൻകര മേഖലയിൽ വൻ വോട്ട് വ്യത്യാസം ശശി തരൂര്‍ ഉറപ്പാക്കിയതോടെയാണ് ബിജെപി തലസ്ഥാനത്തെ പിടി വിട്ടത്.

പ്രളയം പ്രചാരണവിഷയമാക്കിയപ്പോൾ ഇന്നസെന്‍റിന്‌ കിട്ടിയത് കനത്ത തോൽവി

സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, പ്രളയം പ്രചാരണ വിഷയമായതുമാണ് ചാലക്കുടിയിൽ രണ്ടാം വട്ടവും ഇന്നസെന്‍റിനെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള എൽഡിഎഫ് ശ്രമം പാളാൻ കാരണം. എൽഡിഎഫ് സ്വതന്ത്രനിൽ നിന്ന് ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്‍റിനെ ഒന്നേകാൾ ലക്ഷത്തിലധികം വോട്ടുകൾക്ക് മലർത്തിയടിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വിജയം ഉറപ്പിച്ചത്. യാക്കോബായ സഭയും, ട്വന്‍റി ട്വന്‍റിയും ഉയർത്തിയ വെല്ലുവിളികളും മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റത്തെ ബാധിച്ചില്ല.ചാലക്കുടിയിലെ ഇടത് കോട്ടകളിൽ പോലും യുഡിഎഫ് കാറ്റ് ഇക്കുറി ആഞ്ഞ് വീശി.യുഡിഎഫ് അനുകൂല മണ്ഡലമെന്ന് പറയുമ്പോഴും പ്രചാരണസമയത്ത് ശക്തമായ പോരാട്ടമാണ് ബെന്നി ബെഹനാനും ഇന്നസെന്‍റും തമ്മിൽ നടന്നത്. കഴിഞ്ഞ വർഷം 13,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇന്നസെന്‍റ് പിടിച്ചെടുത്ത മണ്ഡലത്തിൽ 1,32,274 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷം നേടാനായത് യുഡിഎഫ് കൺവീനർ എന്ന നിലയിലും ബെന്നി ബെഹനാന് ആത്മവിശ്വാസം നൽകുന്നുണ്ട്.

ഇടത്തിൽ തോറ്റത് ആറ് സിറ്റിങ്ങ് എം പി മാരും അഞ്ച് എം എൽ എ മാരും

 
ഈ തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയ ഏറ്റവും വലിയ ചോദ്യം ഇടതുപക്ഷത്തിനെന്ത് സംഭവിച്ചു എന്നതാണ്. നേരിയ ഭൂരിപക്ഷത്തിന് എഎം ആരിഫ് ആലപ്പുഴയില്‍ ജയിച്ചുവെന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാ മണ്ഡലങ്ങളിലും കനത്ത പരാജയമാണ് സിപിഎം നേരിട്ടത്. ആറ് സിറ്റിംഗ് എംപിമാര്‍ തോറ്റു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിനാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്.ഇടതുപക്ഷത്തില്‍ തോറ്റവരുടെ കൂട്ടത്തില്‍ ആറ് എം പിമാരും അഞ്ച് എം എല്‍ എമാരുമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്ന് എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെ കണ്ട പലയിടങ്ങളിലും ഇവര്‍ ദയനീയമായ തോല്‍വികളേറ്റു വാങ്ങി.പി കെ ശ്രീമതി, പികെ ബിജു, എ സമ്പത്ത്, ഇന്നസെന്‍റ് , എം ബി രാജേഷ്, ജോയ്സ് ജോര്‍ജ്ജ് എന്നിവരാണ് വീണ്ടും പോരാട്ടത്തിനിറങ്ങിയത്. അതില്‍ തന്നെ മിക്കവരും മികച്ച പാര്‍ലിമെന്‍റേറിയന്‍ എന്ന് പേര് കേട്ടവര്‍. ഈ മണ്ഡലങ്ങളിലെല്ലാം എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിലാണ് എന്നതും പരാജയത്തിന്‍റെ ആക്കം കൂട്ടി.

പരാജയത്തിന്‍റെ കാരണം തേടി സി.പി.എം

 

ഓരോ ബൂത്തിലും കണക്കുതെറ്റാത്ത കൈയടക്കമുണ്ടാകണമെന്നായിരുന്നു ബൂത്തുതല ഭാരവാഹികൾക്ക് സി.പി.എം. നൽകിയ നിർദേശം.കടഞ്ഞെടുത്ത കണക്കിൽ വിജയമുറച്ച മണ്ഡലംപോലും ജനവിധിയിൽ കടപുഴകിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഇനി.മതപരമായ ധ്രുവീകരണം യു.ഡി.എഫ്. അനുകൂല വോട്ടായി എന്ന് സമ്മതിക്കുമ്പോഴും ‘ശബരിമല’ അതിന് കാരണമായി അംഗീകരിച്ചിട്ടില്ല.കേന്ദ്രത്തിൽ ബി.ജെ.പി.യിതര സർക്കാരെന്ന ഇടതുമുന്നണിയുടെ പ്രചാരണം ജനങ്ങൾ അംഗീകരിച്ചതാണ്.പക്ഷേ, അത് യു.ഡി.എഫിന് അനുകൂലമായാണ് വോട്ടായത്. ബി.ജെ.പി.യുടെ വർഗീയ നിലപാട് തുറന്നുകാണിച്ചത് ഇടതുമുന്നണിയാണ്.അതിനാൽ, ബി.ജെ.പി.ക്ക് കേരളത്തിൽ വേരുറപ്പിക്കാനായില്ല. ഒപ്പം, ബി.ജെ.പി.വിരുദ്ധ വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. ഇതാണ് പരാജയത്തിന് സി.പി.എം. നേതാക്കൾ നൽകുന്ന വിശദീകരണം.പാർട്ടി കോട്ടകളിൽപ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകൾ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടി.ഭൂരിപക്ഷ വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള സാഹചര്യം. ഇതെല്ലാം ശബരിമലവിഷയത്തിൽ സി.പി.എമ്മും സർക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കൾ സമ്മതിക്കുന്നുമുണ്ട്.

ശബരിമല വിഷയം യു ഡി എഫിനെ തുണച്ചു

കേരളത്തിലെ യുഡിഎഫിന്‍റെ വിജയം എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പ്രധാനമന്ത്രിയായി. യുഡിഎഫിന്‍റേത് പ്രതീക്ഷിച്ച വിജയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദിയുടെ വാഗ്ദാന ലംഘനതിന് കൊടുത്ത മറുപടിയാണ് കേരളത്തിലെ യുഡിഎഫ് വിജയം. വിജയത്തിൽ ആത്മവിശ്വാസം കൂടിയെന്നും ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത സമീപനം ജനങ്ങൾ ഏറ്റെടുത്തുവെന്നും ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ യു ഡി എഫ് തരംഗം ; ഏഴ് മണ്ഡലങ്ങളിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത് അതിഗംഭീര വിജയം. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 18 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണ് കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയും പികെ കുഞ്ഞാലിക്കുട്ടിയും ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്. 66 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 1.18 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നിട്ട് നില്‍ക്കുകയാണ് ഇടി മുഹമ്മദ് ബഷീര്‍.

തിരുവനന്തപുരത്ത് ശശി തരൂർ മുന്നേറുന്നു

ത്രികോണ മത്സരം നടന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന് മുന്നേറ്റം. 30 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ശശിതരൂർ മുന്നിൽ നിൽക്കുന്നു.രണ്ടാം സ്ഥാനത്ത് എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരനാണ്.ഇടതു സ്ഥാനാർഥി എ ദിവാകരൻ മൂന്ന്മ സ്ഥാനത്താണുള്ളത്

കോട്ടയത്ത് ലീഡ് ഉയര്‍ത്തി ചാഴിക്കാടൻ

കോട്ടയം ലോക് സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ ലീഡുയര്‍ത്തുന്നു. തുടക്കം മുതൽ ലീഡ് നിലയിലെ അപ്രമാദിത്തം തുടരുന്ന ചാഴിക്കാടനു ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും ചലനമുണ്ടാക്കാൻ ചാഴിക്കാടന് കഴിയുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ടെണ്ണുമ്പോൾ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥിയും സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയും ആയ വിഎൻ വാസവന് ലീഡ് നിലയിലേക്ക് എത്താനായത്. വൈക്കം അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വിഎൻ വാസവന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോൾ 30000 വോട്ടാണ് തോമസ് ചാഴിക്കാടന്‍റെ ലീഡ്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കായിരുന്നു കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വിയോഗം. ഇതോടെ തന്നെ യുഡിഎഫ് അനുകൂല തരംഗം കോട്ടയത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്.