കണ്ണൂരിൽ ലഹരി മരുന്ന് വേട്ട: ഒരാൾ പിടിയിൽ

കണ്ണൂർ പുതിയ തെരുവിൽ കണ്ണൂർ എക്സൈസ് എൻ ഫോഴ്സ്മെൻറ് &ആൻറി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡു് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി കെ യുടെ നേതൃത്വത്തിൽ വൻ മാരക ലഹരിമരുന്ന് ഇനത്തിൽ പെട്ട 25 ലക്ഷത്തോളം വിലവരുന്ന 532 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ചിറക്കൽ പുതിയ തെരു വാടകയ്ക്ക് പള്ളി കോർട്ടേഴ്സിൽ താമസിക്കുന്ന മൊയ്തു മകൻ 25 കാരനായ റാസിം ടി.പിയെയാണ് KL 13 AM 65 19 Hondadeo വാഹന സഹിതം കസ്റ്റഡിയിലെടുത്തത്. ഇയാളെ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വലയിലാക്കിയത്. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, ഷിബു വി.കെ., സജിത്ത് കുമാർ പി.എം കെ (ഗ്രേഡു് ) സി.ഇഒ മാരായ രതീഷ് പുരുഷോത്തമൻ. ചിറമ്മൽ, ഉജേഷ് ടി വി രമിത്ത് സുചിത്ര ഡ്രൈവർ സീനിയർ ഗ്രേഡു് ഇസ്മായിൽ എന്നിവർ ചേർന്നാണ് സാഹസികമായി കസ്റ്റഡിയിലാക്കിയത്.

Advertisements

ഒമ്പത് കിലോ കഞ്ചാവ് സഹിതം കണ്ണൂരില്‍ മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍:ഒമ്പത് കിലോ കഞ്ചാവ് സഹിതം കണ്ണൂരില്‍ മൂന്നുപേര്‍ പിടിയില്‍. Continue reading

മുഴപ്പിലങ്ങാട് യുവാവിന്റെ മരണം; തലശ്ശേരി സ്വദേശി അറസ്റ്റിൽ

മുഴപ്പിലങ്ങാട് മിഗ്ദാദ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.തലശ്ശേരി സ്വദേശി സുനീനിറിനെയാണ് എടക്കാട്‌ എസ്.ഐ യും സംഘവും അറസ്റ്റ് ചെയ്തത്

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോയിലധികം

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി 2 യുവാക്കളെയാണ് കണ്ണൂരിൽ വെച്ച് പോലീസ് പിടികൂടിയത്. Continue reading

കണ്ണൂർ നഗരത്തിൽ വൻ ഹെറോയിൻ വേട്ട; മയക്കുമരുന്ന് മാഫിയ തലവൻ റൗഫ് എന്ന കട്ട റൗഫ് അറസ്റ്റിൽ

കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ആയത് കണ്ണൂർDys p കെ.വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ A ഉമേഷിന്റെ നേത്യത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ ആണ് പ്രതികൾ പഴയ സ്റ്റാൻഡിൽ ഉള്ളതായി വിവരം ലഭിച്ചത് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ
രാജീവൻ SI,
മഹിജൻ ASI,
മിഥുൻ, സുബാഷ്
എന്നിവരും കണ്ണൂർ ടൗൺ എസ്.ഐ പ്രജീഷ് .എൻ എന്നിവരും കൂടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.പ്രതികൾ മുംബെയിൽ നിന്നാണ് ഹെറോയിൻ കണ്ണൂരിലേക്ക് കൊണ്ടുവന്നത് സ്ഥിരമായി കണ്ണുരിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന ശ്യംഖലയിലെ കണ്ണികളാണ് റൗഫിന്റെ കൂടെ പിടിയിലായ ഷിബാസ് , മസൂക്ക് എന്നിവർ മുഖ്യ പ്രതി കട്ട റൗഫ് സിറ്റിയിലെ കൊലപാതക കേസിലെ പ്രതിയാണ് മൂന്ന് മാസങ്ങൾക്ക് 8 കിലോ കഞ്ചാവ് മായി കണ്ണൂർ പ്രഭാത് ജംഗ്ഷനടുത്ത് വച്ച് കട്ട റൗഫ് അറസ്റ്റിലായിരുന്നു. എടക്കാട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് കണ്ണുർ Dys p കെ.വി വേണുഗോപാലും ആന്റി നാർക്കോട്ടിക് സെൽ അംഗങ്ങളും നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഫലമായിട്ടാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി മയക്കുമരുന്നുമായി ബോംബെയിൽ നിന്നും പുറപ്പെട്ട വിവരം ലഭിച്ചത്.ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ സമർത്ഥമായി രക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് പ്രതികൾ അറസ്റ്റിലായത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ജില്ലയിൽ ഇലക്ഷനോട് അനുബന്ധിച്ച്‌ വാഹന പരിശോധന കർശനമാക്കിയതിനെ തുടർ ന്ന് പ്രതികൾ ചെറിയ ചെറിയപൊതികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത് ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ഇവർ മയക്കുമരുന്ന് ഇടപാടുകളിൽ ലഭിച്ച പണം കൊണ്ട് കേസുകൾ നടത്തി പെട്ടെന്ന് തന്നെ ജാമ്യത്തിൽ ൽ ഇറങ്ങുകയാണ് പതിവ് ജില്ലയിലെ യുവാക്കളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ റെയ്ഡുകളും പരിശോധനകളും കർശനമാക്കിയിരുക്ക യാ ണ് കണ്ണൂർ പോലീസ് ഇത്തരം കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലിസിനെ അറിയിക്കേണ്ടതാണ്

മുഴപ്പിലങ്ങാട് യുവാവ് മരിച്ചത് സംബന്ധിച്ച കേസിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിൽ താമസിക്കുന്ന രാഹുൽ എന്ന കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുൽ സുഹൃത്ത് പ്രജിത്തിന് വിളിച്ച ഫോൺ സന്ദേശം സംഭവത്തിനെ തുടർന്ന് പുറത്തായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് മടങ്ങവേ രാഹുലിനെ ആശുപത്രിക്ക് സമീപം വെച്ച് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

എടക്കാട് പ്രിൻസിപ്പാൾ എസ്.ഐ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് രാഹുൽ എന്ന കണ്ണനെതിരെയുള്ള ചാർജ്ജ്. ആശുപത്രിയിലുള്ള ഇയാളെ രഹസ്യമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

രാഹുലിന്റെ അറസ്റ്റോടെ മിഗ്ദാദിന്റെ മരണത്തിലെ ദുരൂഹത ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,

കണ്ണൂര്‍ നടുവിലില്‍ ആര്‍എസ്എസുകാരന്റെ വീട്ടിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ വന്‍ ആയുധശേഖരം പിടികൂടി

കണ്ണൂര്‍: തളിപ്പറമ്പ് നടുവിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം ഉണ്ടായതിനു പിന്നാലെ സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ബോംബ് നിര്‍മാണ സാമഗ്രികളും ആയുധങ്ങളുമാണ് പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് നേതാവ് മുതിരമല ഷിബുവിന്റെ വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഷിബുവിന്റെ മകനും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഇതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 2350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍, 4 വടിവാള്‍, ഒരു മഴു എന്നിവയാണ് പിടിച്ചെടുത്തത്. ഷിബുവിന്റെ വീടിനോട് ചേര്‍ന്ന് വിറകും ചകിരിയും അടുക്കി വെച്ചിരിക്കുന്ന ഷെഡില്‍ കടലാസില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ വെള്ളിയാഭരണ വേട്ട

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ പ്രിവന്റീവ് ഓഫിസർ വി പി .ഉണ്ണിക്കൃഷ്ണന്റെ നേതൃത്ത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എൻ രജിത്ത് കുമാർ.,സി എച്ച് റിഷാദ്. എന്നിവർ നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് നിന്നും കണ്ണൂരിലെ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 11 കിലോഗ്രാം വെള്ളിയാഭരണങ്ങളും കടത്താനുപയോഗിച്ച എത്തിയോസ് ലിവ കാർ സഹിതം കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങൾ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന് കൈമാറി. ഇലക്ഷനോടനുബന്ധിച്ച് എക്സൈസിന്റെ ശക്തമായ പരിശോധന നടക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങൾ പിടിച്ചെടുത്തത് .

മൂന്ന് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കണ്ണൂർ എക്സൈസ് ഇന്റലിജിൻസ് ബ്യുറൊയ് ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിസ്റ്റിക് ടെന്നിസ് അസോസിയേഷൻ കാദർകുട്ടി മെമ്മോറിയൽ ഫ്ലക്സി കുഷ്യൻ സിന്തറ്റിക് ടെന്നീസ് കോർട്ട് മുൻവശം വച്ച്

മലപ്പുറം സ്വദേശയായ താമൂളി ഹൗസിൽ സുബീഷ്.ഒ എന്നയാളെ മൂന്ന് കിലോ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു. പ്രതിയേയും തൊണ്ടി സാധനങ്ങളും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ പത്മരാജൻ, എം.കെ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്, സുജിത് ദിനേശൻ, ഹരിദാസൻ എന്നിവരുമുണ്ടായിരുന്നു

നരോത്ത് ദിലീപന്‍ വധകേസ് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്‌ ഉൾപ്പെടെ 9 പ്രതികൾ കുറ്റക്കാർ

സിപിഐ എം ചാവക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക് കോടതി (മൂന്ന്) കണ്ടെത്തി. 2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ പതിയിരുന്ന 16 ഓളം വരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മഴു ഉൾപ്പെടെയുള്ള മാരമായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പില്‍ ഇരിട്ടി അമല ആശുപത്രിയിലും അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകെയുള്ള 16 പ്രതികളിൽ 7 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

കുറ്റക്കാർ
1 – പി കെ ലത്തീഫ് ,
2 – യു കെ സിദ്ധീക്ക്,
3 – യു കെ ഫൈസൽ
4 – യു കെ ഉനൈസ്
5 – പുളിയിന്റകീഴിൽ ഫൈസൽ
7 വി മുഹമ്മദ് ബഷീർ (പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്).
8 തണലോട്ട് യാക്കൂബ്
9 മുഹമ്മദ് ഫാറൂഖ്
14 – പാനേരി ഗഫൂർ.
എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി.